‘പള്ളുരുത്തി മാർക്കറ്റ് സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളം’
1574051
Tuesday, July 8, 2025 7:11 AM IST
ഫോർട്ടുകൊച്ചി: കൊച്ചി കോർപറേഷന്റെ 50 സെന്റ് സ്ഥലത്ത് രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായി മാറുന്നെന്ന് പരാതി. 16000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് മാർക്കറ്റ് കെട്ടിടം പണി പൂർത്തീകരിച്ചത്.
അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന കെ. ബാബുവിന്റെ നിർദേശപ്രകാരം നിർമാണം പൂർത്തീകരിച്ച് കോർപ്പറേഷന് കൈമാറുകയും കോർപ്പറേഷൻ ഈ ആധുനിക മാർക്കറ്റ് ടെൻഡർ ചെയ്തു കച്ചവടക്കാർക്ക് കൈമാറുകയും ചെയ്തു.
മാർക്കറ്റിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാതെ വരികയും ഇതോടെ മാർക്കറ്റിലേക്ക് സാമൂഹ്യവിരുദ്ധരുടെ ശല്യംമൂലം ജനങ്ങൾക്ക് സുഗമമായിക എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഭീമമായ നഷ്ടം സംഭവിച്ചതിനാൽ കച്ചവടക്കാർ ഒന്നോന്നായി നിർത്തി. കഴിഞ്ഞ 15 വർഷക്കാലമായി ഈ മാർക്കറ്റിന്റെ പ്രവർത്തനം സുഗമമായി നടത്താൻ കോർപ്പറേഷന് കഴിയാതെയായി.
പള്ളുരുത്തി കെഎസ്ഇബി മേജർ സെക്ഷൻ വിഭജനത്തെ തുടർന്ന് 2020 ൽ 8000 സ്ക്വയർ ഫീറ്റ് ഏരിയായിൽ കെഎസ്ഇബിയുടെ പുതിയ ഓഫീസിനായി അന്നത്തെ മേയറായിരുന്ന സൗമിനി ജെയിൻ കൗൺസിലിന്റെ അനുവാദത്തോടെ നൽകാൻ തീരുമാനിച്ചെങ്കിലും നടന്നില്ല.