കൊ​ച്ചി: ക​ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ സീ​നത്തോ​ട് കൈയേ​റിയെന്ന കണ്ടെത്തലിനെതുടർന്ന് വീടിന്‍റെ മ​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി. ക​ലൂ​ര്‍ ബ​സ് സറ്റാന്‍​ഡി​ന് എ​തി​ര്‍​വ​ശം മെ​ല​ങ്കേ​ത്ത് ലെ​യി​നി​ല്‍ താ​മ​സി​ക്കു​ന്ന ആ​ര്‍​ക്കി​ടെ​ക്ട് തോ​മ​സ് ജേ​ക്ക​ബിന്‍റെ മ​തി​ലാ​ണ് ഏ​റെ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ല്‍ പൊ​ളി​ച്ചു ക​ള​ഞ്ഞ​ത്.

ആ​ധാ​ര​പ്ര​കാ​രം ത​ന്‍റെ സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച മ​തി​ലാ​ണെ​ന്നും തോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കു​ന്ന​തുവ​രെ കൈ​വ​ശം വ​യ്ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം അ​ധി​കാ​ര​മു​ണ്ടെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ള്‍ ഉ​ട​മ ഉ​ന്ന​യി​ച്ചെ​ങ്കി​ലും കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഴ​ങ്ങി​യി​ല്ല.

മ​തി​ല്‍ പൊ​ളി​ക്കാ​ന്‍ ഉ​ട​മ ത​ട​സം നി​ന്ന​തോ​ടെ ത​ര്‍​ക്ക​മാ​യി. തു​ട​ര്‍​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ അ​സി​. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ജ​യ​പ്ര​കാ​ശ് എ​ത്തി മ​തി​ല്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യു​ടെ പേ​രി​ല്‍ സ്ഥ​ലം വാ​ങ്ങു​ന്ന ഘ​ട്ട​ത്തി​ല്‍ മ​തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഉ​ട​മ​യു​ടെ വാ​ദം. ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ട​ഞ്ഞ് കി​ട​ക്കു​ന്ന കാ​ന​ക​ള്‍ ന​ന്നാ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ര്‍​ന്ന് സീ​ന​ത്തോ​ടി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് കൈ​യേ​റ്റം കോ​ര്‍​പ​റേ​ഷന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി എ​ത്തി​യ​പ്പോ​ള്‍ തോ​ട് ഇ​രി​ക്കു​ന്ന സ്ഥ​ലം കോ​ര്‍​പ​റേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കു​ന്ന​തു വ​രെ സ്ഥ​ലം കൈ​വ​ശം വ​യ്ക്കാ​നു​ള്ള സാ​വ​കാ​ശം ന​ല്‍​കി.

ഇ​തി​നി​ടെ​യാ​ണ് പ്ര​ദേ​ശവാ​സി​ക​ള്‍ തോ​ട് കൈ​യേ​റി​യ​താ​യി കാ​ട്ടി കോ​ര്‍​പ​റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ കോ​ര്‍​പ​റേ​ഷ​ന്‍ ടൗ​ണ്‍​ പ്ലാ​നിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഴി​ഞ്ഞ 27ന് ​മ​തി​ല്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ സു​നി​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​പ്പോ​ഴാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ട​മ ന​ട​പ​ടി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി​യ​ത്.