ഗൃഹനാഥയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
1574055
Tuesday, July 8, 2025 7:11 AM IST
ആലുവ: എടത്തല മുതിരക്കാട്ടുമുകളിൽ ഗൃഹനാഥയെ കടിച്ച ശേഷം ചത്ത തെരുവുനായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീട്ടമ്മയെ ആക്രമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് തെരുവുനായ ചത്തത്.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇവർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. എടത്തല പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടിയായ വരയ്ക്കാലകുടി കോളനി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.