റാഗിംഗ്; മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു
1515315
Tuesday, February 18, 2025 3:30 AM IST
കോതമംഗലം: കോട്ടയം സർക്കാർ കോളജിൽ നഴ്സിംഗ് വിദ്യാർഥികളുടെ റാഗിംഗിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മെഴുകുതിരി തെളിച്ച് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ജോണ്സൻ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. പാർട്ടി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം സെക്രട്ടറി റെജി ജോർജ്, എം.എ. രവി, പിയേഴ്സൻ കെ. ഐസക്ക്, സി.കെ. കുമാരൻ, ട്രഷറർ ലാലു മാത്യു, പി.ടി. അനി, സാബു കുരിശിങ്കൽ, ഹെൻസൻ കണ്ണാടൻ, ചെറിയാൻ പെലക്കുടി, ശാന്തമ്മ ജോർജ്, തങ്കച്ചൻ കോട്ടപ്പടി, ഐ.എസ്. സുരേഷ്, രാജപ്പൻ നേര്യമംഗലം, രവി ഇഞ്ചൂർ, ബിനോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.