കൊച്ചി മെട്രോ മൂവാറ്റുപുഴ വരെ നീട്ടണമെന്ന്
1515004
Monday, February 17, 2025 4:16 AM IST
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിനും കോട്ടയം, ഇടുക്കി ജില്ലകളിലെ ടൂറിസം വരുമാനം കൂടുതൽ വർധിപ്പിക്കുന്നതിനും കൊച്ചി മെട്രോ മൂവാറ്റുപുഴ വരെ നീട്ടണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ ഹൗസിംഗ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയ്മോൻ യു. ചെറിയാൻ അധ്യക്ഷത വഹിച്ചു.