എംടിഎമ്മിൽ എൻസിസി സെറിമോണിയൽ പരേഡ്
1514997
Monday, February 17, 2025 4:03 AM IST
പിറവം: പാമ്പാക്കുട എംടിഎം ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസി യൂണിറ്റ് പത്താമത് സെറിമോണിയൽ പരേഡ് നടത്തി. ഹൈസ്കൂൾ വിഭാഗം എൻസിസി കേഡറ്റുകൾ ഇന്ത്യൻ ആർമി പരിശീലന അക്കാദമി മാതൃകയിൽ 40ഓളം അഭ്യാസങ്ങൾ ചേർത്ത സെറിമോണിയൽ പരേഡ് നടത്തുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് പാമ്പാക്കുട സ്കൂൾ.
മൂവാറ്റുപുഴ 18 കേരള ബറ്റാലിയന്റെയും എൻസിസി ദേശീയ പുരസ്കാര ജേതാവ് ഫസ്റ്റ് ഓഫീസർ അനിൽ കെ. നായരുടെയും സംയുക്ത നേതൃത്വത്തിൽ പരിശീലനം നേടിയ കേഡറ്റുകൾ രണ്ട് പ്ലാറ്റൂണുകളായി തിരിഞ്ഞാണ് പരേഡ് നടത്തിയത്. മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ്, എൻസിസി കമാന്റിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പരേഡിലെ മികച്ച പ്രകടനത്തിന് ലക്ഷ്മി സുനിൽ ശ്രീധർ, ജേക്കബ് വർഗീസ്, ആൻ എലിസബത്ത് ജിജി, മിൽഹ കുര്യാക്കോസ്, അഭിമന്യു വിനേഷ്, ക്രിസ്റ്റി കുമരേലിൽ, നേഖ ബാബു എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.