കുമ്പളങ്ങിയില്‍ ഇനി ജൈവമാലിന്യവും ശേഖരിക്കും
1514984
Monday, February 17, 2025 3:54 AM IST
കൊച്ചി: കുമ്പളങ്ങി പഞ്ചായത്തില്‍ ഇനി ജൈവമാലിന്യവും ശേഖരിക്കും. കുമ്പളങ്ങി പഞ്ചായത്തില്‍ കണ്ടക്കടവിലെ ശുചിത്വതീരം പാര്‍ക്കില്‍ നവീകരിക്കപ്പെട്ട തുമ്പൂര്‍മുഴി യൂണിറ്റിലാണ് ജൈവ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ് സംസ്കരണ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എക്കോ നോവ സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളിലെ ജൈവ മാലിന്യം ശേഖരിക്കും. ചടങ്ങില്‍ കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീര്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ജെന്‍സി ആന്റണി, ജാസ്മിന് രാജേഷ്, ബേസില്‍ ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.