തീവണ്ടി തട്ടി മരിച്ചനിലയിൽ
1508104
Friday, January 24, 2025 10:39 PM IST
നെടുന്പാശേരി: ഗൃഹനാഥനെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അകപ്പറന്പ് മേയ്ക്കാവ് അരീക്കൽ ചക്കരകതുട്ട് പരേതനായ ചാക്കോ വർഗീസ് കത്തനാരുടെ മകൻ വിൽജി (63) യെയാണ് റെയിൽപാളത്തിൽ മരിച്ചനിലയിൽ സമീപവാസികൾ കണ്ടെത്തിയത്.
നെടുന്പാശേരി പോലീസ് മേൽനടപടി സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: സുജ കരിമുകൾ വിക്കാനത്ത് കുടുംബാംഗം. മകൾ: മെറിൻ. മരുമകൻ: എൽദോ കൂരൻ അങ്കമാലി.