തിരുനാൾ
1484188
Wednesday, December 4, 2024 3:56 AM IST
പാലാരിവട്ടം സെന്റ് ജോൺ ദ
ബാപ്റ്റിസ്റ്റ് പള്ളിയിൽ
പാലാരിവട്ടം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 151-ാം കൊന്പ്രേരിയ തിരുനാളിന് ഇന്നു വൈകുന്നേരം ആറിനു വികാരി ഫാ. ജോജി കുത്തുകാട്ട് കൊടിയേറ്റും. തുടർന്നു തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, സാൽവേ രൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. റോബിൻ ഡാനിയേൽ കാർമികനാകും. പ്രസംഗം: ഫാ. ബിനോയ് ലീൻ. നാളെ രാവിലെ ആറിനും ഏഴിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി. 5.30ന് തിരുനാൾ ദിവ്യബലിയിൽ ഫാ. ജോബി പാനികുളം കാർമികനാകും. പ്രസംഗം: ഫാ.ഷാമിൽ ജോസഫ്.
ആറിനു വൈകുന്നേരം 5. 30 ന് തിരുനാൾ ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. ജോസഫ് പഴന്പാശേരി കാർമികനാകും. പ്രസംഗം: ഫാ. സെബാസ്റ്റ്യൻ കുരിശിങ്കൽ. ഏഴിനു വൈകുന്നേരം 5.30ന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. പ്രസംഗം: ഫാ. ജോൺ കാപ്പിസ്റ്റാൻ ലോപ്പസ്. തുടർന്നു പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ എട്ടിനു രാവിലെ 5.30 നും 7.15നും 9നും ദിവ്യബലി. വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ബിഷപ് ഡോ. പീറ്റർ പറപ്പിള്ളി മുഖ്യകാർമികനാകും. പ്രസംഗം: ഫാ. നെൽസൺ ജോബ്. പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, തിരുനാൾ കൊടിയിറക്കം, തിരുസ്വരൂപം എടുത്തുവയ്ക്കൽ എന്നിവയുണ്ടാകും. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോജി കുത്തുകാട്ട്, പ്രസുദേന്തി ജോസഫ് താന്നിക്കാപ്പിള്ളി എന്നിവർ അറിയിച്ചു.
കലൂർ പള്ളിയിൽ കൊടിയേറ്റ് ഇന്ന്
കൊച്ചി: കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ 133-ാ മത് കൊന്പ്രേര്യ തിരുനാളിനു ഇന്നു വൈകുന്നേരം 5.45ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റും. ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമികനാകും. നാളെ വൈകുന്നേരം ആറിനു ദിവ്യബലി- വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ. പ്രസംഗം- ഫാ. യേശുദാസ് പഴമ്പിള്ളി. ആറിനു വൈകുന്നേരം 5.30 ന് ആഘോഷമായ ദിവ്യബലിക്ക് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനാകും. പ്രസംഗം-ഫാ. ക്യാപ്പിസ്റ്റൻ ലോപ്പസ്.
ഏഴിനു വൈകുന്നേരം ആറിനു ദിവ്യബലി- വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമിറ്റം. പ്രസംഗം- ഫാ. വിൻസന്റ് വാര്യത്ത്. സമാപന ദിനമായ എട്ടിനു രാവിലെ 9 30ന് ആഘോഷമായ ദിവ്യബലിക്ക് ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമികനാകും. പ്രസംഗം -റവ. ഡോ. ജോഷി മയ്യാറ്റിൽ.
സെന്റ് അംബ്രോസ് പള്ളിയിൽ
ചെറായി: എടവനക്കാട് സെന്റ് അംബ്രോസ് പള്ളിയിൽ വിശുദ്ധ അംബ്രോസിന്റെ തിരുനാളിന് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റി. തുടർന്ന് ദിവ്യബലിയും നടന്നു. ആറിന് വൈകിട്ട് 5.30ന് ദിവ്യബലി. കാർമികൻ കണ്ണൂർ രൂപതാ സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി. തുടർന്ന് പ്രദക്ഷിണം. ഏഴിനാണ് തിരുനാൾ . രാവിലെ 9.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി. കാർമികൻ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ.