തമിഴ് സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍
1478887
Thursday, November 14, 2024 4:04 AM IST
കൊച്ചി: പള്ളിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി തമിഴ് സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് സ്വദേശി സജീവിനെ(22)യാണ് എറണാകുളം സെന്‍ട്രല്‍ എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്നു പരിചയപ്പെട്ട രണ്ട് തമിഴ്വംശജരായ യുവതികളെ ഇയാള്‍ കാറില്‍ കയറ്റില്‍ മൂവാറ്റുപുഴയ്ക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ പള്ളിയില്‍ കയറണമെങ്കില്‍ മാല വാഹനത്തിനുള്ളില്‍ ഊരിവയ്ക്കണമെന്ന് നിര്‍ദേശിച്ചു.
തുടര്‍ന്ന് യുവതി ഒന്നര പവന്റെ സ്വര്‍ണമാല ഊരി വണ്ടിയില്‍ വച്ചശേഷം പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സജീവ് വാഹനവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് യുവതികളുടെ മൊഴി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സജീവ് ഇയാളുടെ സുഹൃത്തായ എഡ്വിന് ഷാജി എന്നയാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുമ്പും ഇയാള്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.