കൊ​ച്ചി: ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍ ത​ക​ര്‍​ന്നു കി​ട​ന്ന കാ​ന​യി​ല്‍ വീ​ണ് വി​ദേ​ശ ടൂ​റി​സ്റ്റി​ന്‍റെ കാ​ലൊ​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന് അ​കാ​ശ​പ്പെ​ടു​മ്പോ​ഴും ന​ട​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത ന​ഗ​ര​മാ​യി കൊ​ച്ചി മാ​റി. ന​ട​ക്കാ​ന്‍ പോ​ലും പേ​ടി​ക്കേ​ണ്ട നാ​ടെ​ന്ന് മ​റു​നാ​ട്ടു​കാ​ര്‍ ക​രു​തി​യാ​ല്‍ ഇ​വി​ടെ​യെ​ങ്ങ​നെ ടൂ​റി​സം വ​ള​രു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഇ​ത്ത​രം സ​ഭ​വ​ങ്ങ​ള്‍ നാ​ണ​ക്കേ​ടാ​ണ്. ടൂ​റി​സം മാ​പ്പി​ല്‍ കൊ​ച്ചി​യെ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. ഇ​തേ​ക്കു​റി​ച്ചൊ​ക്കെ അ​വ​രു​ടെ രാ​ജ്യ​ത്ത് പോ​യി എ​ന്താ​കും പ്ര​തി​ക​രി​ക്കു​ക​യെ​ന്നും കൊ​ച്ചി​യെ​ക്കു​റി​ച്ചും കേ​ര​ള​ത്തെ​ക്കു​റി​ച്ചും പു​റം​ലോ​കം എ​ന്തു ചി​ന്തി​ക്കു​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ഹ​ര്‍​ജി​ക​ളി​ലാ​ണ് കോ​ട​തി​യു​ടെ വാ​ക്കാ​ലു​ള്ള വി​മ​ര്‍​ശ​നം. സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്ന് വി​ശ​ദീ​ക​ര​ണം നേ​ടി.