എളവൂർ-പാലപ്പുഴ പാലം യാഥാർഥ്യമാകുന്നു ; സാധ്യതാ പഠനം ആരംഭിച്ചു
1478857
Thursday, November 14, 2024 3:30 AM IST
നെടുമ്പാശേരി: എളവൂർ-പാലുപ്പുഴ പാലത്തിന്റെ സാധ്യത പഠനം നടത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി.
പ്രധാനമന്ത്രി ഗ്രാമ സടക് യോജന(പിഎംജിഎസ്വൈ) പദ്ധതിയിൽപ്പെടുത്തി പാലം നിർമിക്കുന്നതിന് ബെന്നി ബഹനാൻ എംപി പ്രൊപ്പോസൽ നൽകിയിരുന്നു.
മാള ,കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വളരെയധികം സമയലാഭം ലഭിക്കുന്നതിന് സഹായിക്കുന്നതാണ് ഈ പാലം.
കൊടുങ്ങല്ലൂർ, ചാലക്കുടി, അങ്കമാലി അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ പാലത്തിനുണ്ടാവും. പാലത്തിന്റെ സാധ്യതാ പഠനം നടത്തുന്നതിനായി പിഎംജിഎസ്വൈ എക്സിക്യൂട്ടീവ് എൻജിനീയർ കെ.ടി. സാജന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗ സംഘം സ്ഥലപരിശോധനയും സാധ്യതാ പഠനവും നടത്തി.
പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റും പദ്ധതി പ്രദേശത്തെ പഞ്ചായത്ത് മെമ്പറുമായ പൗലോസ് കല്ലറക്കൽ എന്നിവർ ഉദ്യോഗസ്ഥ സംഘത്തിന് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകി.
എളവൂർ-പാലപ്പുഴപാലം യാഥാർഥ്യമാകുന്നത് പരിസരവാസികളുടെയും ചിരകാല അഭിലാഷമാണ്.