ചൂണ്ടിയിലെ കാന പണി ഇഴഞ്ഞുതന്നെ
1478877
Thursday, November 14, 2024 4:03 AM IST
കോലഞ്ചേരി: ദേശീയ പാതയുടെ കാന നിർമാണം ചൂണ്ടിയിൽ ഇഴഞ്ഞു നീങ്ങുന്നു. കാനയുടെ പണി തീരുന്നതിനു മുന്നേ മലിനജലം ഇതിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്യുകയും ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടും യാതൊരു നടപടികളും എടുത്തിട്ടില്ല. കാന പണിയുന്നതിന് മുന്പു തന്നെ ഇവിടെ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
സെപ്റ്റിക് ടാങ്ക് മാലിന്യം വരെ ഇതിലേക്ക് വരുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും നാട്ടുകാരും ആവശ്യപ്പെടുന്നു.
ചൂണ്ടിയുടെ വികസനത്തിന് വളരെയേറെ തിരിച്ചടി നേരിടുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.