ഫിറ്റ്നസ് സെന്ററിൽ വൻഅഗ്നിബാധ
1478871
Thursday, November 14, 2024 4:03 AM IST
കാക്കനാട്: വാഴക്കാല ജംഗ്ഷന് സമീപമുള്ള ഫിറ്റ്നസ് സെന്ററിൽ ഉണ്ടായ അഗ്നിബാധയിൽ 30 ലക്ഷത്തിലേറെ വിലവരുന്ന വ്യായാമ ഉപകരണങ്ങളും, എസി, കാർപെറ്റ് എന്നിവയും കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു അഗ്നിബാധ.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു.
ജില്ലയിലെ ഏഴോളം ഫയർ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര, അങ്കമാലി, ഗാന്ധിനഗർ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.