മുനന്പം കുടിയിറക്ക് ഭീഷണിക്ക് ശാശ്വത പരിഹാരം വേണം: കത്തോലിക്കാ കോണ്‍ഗ്രസ്
1478876
Thursday, November 14, 2024 4:03 AM IST
കോതമംഗലം: മുനന്പത്ത് വഖഫ് നിയമം മൂലമുള്ള കുടിയിറക്ക് ഭീഷണിക്ക് ശാശ്വത പരിഹാരം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ യൂണിറ്റ് ആവശ്യപ്പെട്ടു.
കത്തീഡ്രൽ യൂണിറ്റിന്റെ പ്രവർത്തനവർഷ ഉദ്ഘാടനവും മുനന്പം നിവാസികളുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പ് ശേഖരണ കാന്പയിനും നടത്തി. ഒപ്പ് ശേഖരണ കാന്പയിനിന്റെ ഉദ്ഘാടനം മോണ്‍. പയസ് മലേക്കണ്ടത്തിൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ചു. പ്രവർത്തനവർഷ ഉദ്ഘാടനം മോണ്‍. വിൻസന്റ് നെടുങ്ങാട്ട് നിർവഹിച്ചു.
വഖഫ് നിയമവും അതിൽ ഒളിഞ്ഞിരിക്കുന്ന ഭീകര ഭവിഷത്തുകളെപ്പറ്റി രൂപതാ ഡയറക്ടർ റവ.ഡോ മാനുവൽ പിച്ചളക്കട്ട് വിശദീകരിച്ചു. കത്തീഡ്രൽ യൂണിറ്റ് ഡയറക്ടറും വികാരിയുമായ റവ.ഡോ. തോമസ് ചെറുപറന്പിൽ അനുഗ്രഹ പ്രഭാഷണം നൽകി.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ഫൊറോന പ്രസിഡന്റ് ബിജു വെട്ടിക്കുഴ, സോണി പാന്പയ്ക്കൽ, യൂണിറ്റ് സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ, ട്രഷറർ ജോയ് ഉണിച്ചൻതറയിൽ, ജോർജ് കുര്യാക്കോസ്, ജിനു ബിജു, ജോർജ് അന്പാട്ട്, ടീന മാത്യു, ഷാജൻ അവരാപ്പാട്ട്, മാർട്ടിൻ സേവ്യർ, പോൾ കോങ്ങാടൻ, സാബു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.