മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യവുമായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്
1478690
Wednesday, November 13, 2024 5:20 AM IST
കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാര്യാലയത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
മത്സ്യബന്ധനത്തെയും കൂടു മത്സ്യ കൃഷിയെയും പോള പായല്‍ ദോഷകരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രശ്ന പ്രരിഹാരത്തിനായി അടിയന്തരമായി ഇടപെടണം. 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച സീപ്ലെയിന്‍ പദ്ധതിയെ അന്ന് അതിശക്തമായി എതിര്‍ത്ത ഇടതുപക്ഷം, ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് പി. അശോകന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.ടോമി അധ്യക്ഷത വഹിച്ചു.