ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി
1478701
Wednesday, November 13, 2024 5:20 AM IST
പിറവം: പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. രാമമംഗലം ഹൈസ്കൂളിൽ നടക്കുന്ന കലോത്സവം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി. സജീവ് പതാക ഉയർത്തി.രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ലോഗോ തയാറാക്കിയ രാമമംഗലം ഹൈസ്കൂൾ വിദ്യാർഥി എ.ജി. നവനീതിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ മുഖ്യപ്രഭാഷണം നടത്തി.
പാന്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എൽദോ, സ്ഥിരം സമിതി അധ്യക്ഷരായ ഷൈജ ജോർജ്, ആലീസ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ യേശുദാസ്, ജിൻസണ് വി. പോൾ, പഞ്ചായത്ത് അംഗങ്ങളായ ആന്റോസ് പി. സ്കറിയ, സണ്ണി ജേക്കബ്, കെ.ജി. അനീഷ്, എം.യു. സജീവ്, ബിജി രാജു, മേഘ സന്തോഷ്, അശ്വതി മണികണ്ഠൻ, പ്രധാനാധ്യാപിക സിന്ധു പീറ്റർ, സ്കൂൾ മാനേജർ പി.എൻ. അജിത് കുമാർ, പിടിഎ പ്രസിഡന്റ് കലാനിലയം രതീഷ്, എംപിടിഎ പ്രസിഡന്റ് പ്രിൻസി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.
നാലു വേദികളിലായി 330 ഇനങ്ങളിൽ പിറവം ഉപജില്ലയിലെ 46 സ്കൂളുകളിൽ നിന്നുളള രണ്ടായിരത്തി 600-ഓളം പ്രതിഭകളാണ് നാലു ദിനങ്ങളിലായി മാറ്റുരയ്ക്കുന്നത്. 15ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
കോതമംഗലം: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ എഇഒ കെ.ബി. സജീവ് പതാക ഉയർത്തി. 97 സ്കൂളുകളിൽ നിന്ന് എട്ടു വേദികളിലായി 333 ഇനങ്ങളിൽ 5000 ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്.
കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. എൽദോസ് പുൽപറന്പിൽ, സ്കൂൾ മാനേജർ ബിജി പി. ഐസക്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, കോട്ടപ്പടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, സ്ഥിരം സമിതി അധ്യക്ഷരായ സാറാമ്മ ജോണ്‍, ജിജി സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജെയിംസ്, പഞ്ചായത്തംഗങ്ങളായ ഷിജി ചന്ദ്രൻ, ഷൈമോൾ ബേബി, ശ്രീജ സന്തോഷ്, സി.കെ.ജോസഫ്, കോതമംഗലം ബിപിസി സിമി പി. മുഹമ്മദ്, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ബിജു ജോസഫ്, എച്ച്എസ്എച്ച്എം ഫോറം സെക്രട്ടറി സിസ്റ്റർ റിനി മരിയ, എൽപി/യുപി എച്ച്എം ഫോറം സെക്രട്ടറി വിൻസെന്റ് ജോസഫ്, താര എ. പോൾ, വി.എം. ഷാലി, റിയ മേരി മോൻസി, പി.കെ. സുകുമാരൻ, റിസപ്ഷൻ കമ്മിറ്റി കണ്‍വീനർ കെ.ആർ. അനീഷ്, ജനറൽ കണ്‍വീനർ ജീന കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.