കൊ​ച്ചി: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന വ്യാ​ജേ​ന കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ഇ​ടു​ക്കി കൊ​ച്ച​റ സ്വ​ദേ​ശി സോ​ജി മാ​ത്യു(50)​വി​നെ ആ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് അ​ട​വ് മു​ട​ങ്ങി​യ 56ഓ​ളം പേ​രെ സ​മീ​പി​ച്ച്, അ​വ​രി​ല്‍​നി​ന്ന് വാ​ഹ​നം വാ​ങ്ങി ക​മ്പ​നി​യു​ടെ വ്യാ​ജ എ​ന്‍​ഒ​സി നി​ര്‍​മി​ച്ച് ഒ​റി​ജി​ന​ലാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ഹ​നം പ്ര​തി മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​യി​ര‌ു​ന്നു. ഇ​തു​വ​ഴി ക​മ്പ​നി​ക്ക് ഒ​രു കോ​ടി എ​ഴു​പ​ത്തി​യെ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ്ര​തി വ​രു​ത്തി​വ​ച്ച​ത്.

കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചു ക​യാ​യി​രു​ന്നു.

മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വൈ​റ്റി​ല ഹ​ബ്ബി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി‌​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.