കെഎച്ച്ആര്‍എ പ്രതിഷേധ ധര്‍ണ
1478697
Wednesday, November 13, 2024 5:20 AM IST
കൊച്ചി: രജിസ്റ്റര്‍ ചെയ്യാത്ത കെട്ടിട ഉടമയില്‍നിന്നും വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ ജിഎസ്ടി വാടകയ്ക്കെടുത്ത വ്യാപാരി അടക്കണമെന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. തേവരയിലെ ജിഎസ്ടി ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച പരിപാടി ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി. ജെ. മനോഹരന് അധ്യക്ഷത വഹിച്ചു. വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍. അബ്ദുല്‍ റസാഖ് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരന്, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.