സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമര സംഗമം
1478881
Thursday, November 14, 2024 4:04 AM IST
ആലുവ : കെ-റെയിൽ, സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെ എന്ന് പ്രഖ്യാപിച്ച് സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമര സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.
ആലുവ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിൽ സമരസംഗമം ഡോ. എം.പി മത്തായിയും പ്രതിഷേധ പ്രകടനം മുൻ എംഎൽഎ ജോസഫ് എം പുതുശേരിയും ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ. ഫിലിപ്പ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പത് ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.