റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണം
1458230
Wednesday, October 2, 2024 4:16 AM IST
മൂവാറ്റുപുഴ: വെള്ളൂർകുന്നം മുതൽ പിഒ ജംഗ്ഷൻ വരെയുള്ള റോഡ് നിർമാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിച്ച് നടപടികൾ വേഗതയിലാക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം.
അടിയന്തരമായി ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് റിവ്യൂ മീറ്റിംഗ് നടത്തണം. നഗര വികസനത്തിനായി ആകെ എടുക്കേണ്ട സ്ഥലത്തിന്റെ 85 ശതമാനവും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റെടുത്തതാണ്. അവശേഷിക്കുന്ന 29 സെന്റ് സ്ഥലത്തിനും റോഡ് നിർമാണത്തിനും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുമായി 2017-18 ബജറ്റിൽ 30 കോടി വകയിരുത്തി.
തുടർന്ന് വിശദമായ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കഴിയുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളിപ്പോൾ മന്ദഗതിയിലാണ് നടക്കുന്നതെന്നും എൽദോ ഏബ്രഹാം കുറ്റപ്പെടുത്തി.