കൊച്ചി: അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂളിന്റെ നേതൃത്വത്തില്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി സഹകരിച്ച് ലഹരിക്കെതിരെ നടത്തുന്ന അസീസിയന്‍ മിനി മാരത്തണിന്റെ ഭാഗമായി നാളെ പ്രമോ റണ്‍ നടത്തും.
രാവിലെ ഏഴിന് നെടുമ്പാശേരി സിഐ ജി.എം. സാബു ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. എട്ടിന് സിയാല്‍ സീനിയര്‍ മാനേജര്‍ സെക്യൂരിറ്റി ഹെഡ് വി.ജി. രവീന്ദ്രനാഥ് ജേഴ്സി പ്രകാശനം ചെയ്യും. മാരത്തണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോൺ: 8848077381.