കൊച്ചി: ചെന്പുമുക്ക് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ ന്യൂറോ സയൻസ്, ഡാറ്റാ സയൻസ് അധിഷ്ഠിത അധ്യാപന-പഠന രീതികൾ (അക്കാദമിക് ബ്രിഡ്ജ് സെന്റർ ) അവതരിപ്പിച്ചു. വിദ്യാഭ്യാസ, സാങ്കേതിക വിദ്യയിലെ മുൻനിരക്കാരായ എഡ്യുബ്രിസ്കുമായി സഹകരിച്ചാണു പദ്ധതി. വിദ്യാർഥികൾക്ക് സമഗ്രവും വ്യക്തിഗതവുമായ പഠനാനുഭവം പ്രദാനം ചെയ്യുന്ന പദ്ധതിയിലൂടെ പരമ്പരാഗത, ആധുനിക വിദ്യാഭ്യാസ രീതികൾ തമ്മിലുള്ള വിടവ് നികത്തുകയാണ് ലക്ഷ്യം.