അന്തര്‍ ദേശീയ സമുദ്രതീര ശുചീകരണ ദിനം
1454289
Thursday, September 19, 2024 3:18 AM IST
കൊച്ചി: അന്തര്‍ ദേശീയ സമുദ്രതീര ശുചീകരണ ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 21ന് രാവിലെ എട്ട് മുതല്‍ 11 വരെ കേരളത്തില്‍ വിവിധ സമുദ്രതീര ശുചീകരണവും വിവിധ ജില്ലകളില്‍ നദീതട ശുചീകരണവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് 91 ബീച്ചുകളും പത്തിലധികം പ്രധാന നദീതീരങ്ങളും ശുചീകരണം നടത്തും. ചെല്ലാനം, വൈപ്പിന്‍, ചെറായി ഉള്‍പ്പെടെ ജില്ലയില്‍ എട്ട് കേന്ദ്രങ്ങളിലാണ് ശുചീകരണം സംഘടിപ്പിക്കുന്നത്.
സംസ്ഥാന സംഘാടക സമിതി വൈസ് ചെയര്മാന്മാരായ ഡോ. സി.എം. ജോയ്, ഡോ. എന്‍.സി. ഇന്ദുചൂഡന്, കണ്‍വീനര്‍ എ.കെ. സനന്, ജില്ലാ ജനറല്‍ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.