മൂവാറ്റുപുഴ: മൂവാറ്റുപുഴ റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം എസ്തോസ് ഭവനിൽ നടന്നു. ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ പ്രസംഗിച്ചു.
സി.കെ. സോമൻ (പ്രസിഡന്റ്), കെ.കെ. അനിൽകുമാർ (വൈസ് പ്രസിഡന്റ്), എം.ആർ. പ്രഭാകരൻ (സെക്രട്ടറി), പി.ആർ. സജിമോൻ (ജോയിന്റ് സെക്രട്ടറി), ടി. പ്രസാദ് (ട്രഷറർ) എന്നിവർ ഭാരവാഹികളായ മാനേജിംഗ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.