കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി
1453799
Tuesday, September 17, 2024 1:53 AM IST
കോതമംഗലം: കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്പതോടെ വാരപ്പെട്ടിയിലായിരുന്നു സഭവം. ഇന്ദിരാ നഗറിൽ കുപ്പാക്കട്ട് കുമാരി തങ്കപ്പൻ (65) കിണർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
തുടർന്ന് കോതമംഗലം അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി പ്രഥമ ശുശ്രുഷ നൽകി ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ.കെ. ബിനോയ്, സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ, നന്ദു കൃഷ്ണൻ, പി.എം. നിസാമുദീൻ, പി.കെ. ശ്രീജിത്ത്, ബേസിൽ ഷാജി, ടി.എ. ഷിബു, എസ്.എസ്. സനിൽ കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.