അമൃത വിദ്യാലയത്തിൽ ‘സ്നേഹാമൃതം’
1453231
Saturday, September 14, 2024 4:03 AM IST
പെരുമ്പാവൂർ: അറിവിന്റെ മൂല്യങ്ങളും അക്ഷരങ്ങളുടെ ആ ഴവും ആദ്യകാലത്ത് പകർന്നു നൽകിയ അധ്യാപകരെ ആദരിക്കുന്നതിനായി അമൃത വിദ്യാലയത്തിൽ സംഘടിപ്പിച്ച ‘സ്നേഹാമൃതം’ ചടങ്ങ് ശ്രദ്ധേയമായി.
അമൃത വിദ്യാലയത്തിൽ സേവനം ചെയ്ത പൂർവസൂരികളായ അധ്യാപകരെ പ്രിൻസിപ്പൽ മീന കസ്തൂരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്നേഹാമൃതം പുരസ്കാരം നൽകി ആദരിച്ചു.
അക്കാദമി ഉപദേശ സമിതി അംഗം മീന സദാനന്ദൻ, കോ-ഓർഡിനേറ്റർ മൃദുല എം. നായർ എന്നിവർ സംസാരിച്ചു. മൺമറഞ്ഞ ഉഷ ഗൗരി ടീച്ചറെ അനുസ്മരിച്ചുകൊണ്ട് പ്രത്യേക പ്രാർഥനസംഗമവും നടത്തി.