യെച്ചൂരിയുടെ വേർപാട് തീരാനഷ്ടം: സിപിഐ
1452934
Friday, September 13, 2024 3:21 AM IST
കൊച്ചി: സീതാറാം യെച്ചൂരിയുടെ വേര്‍പാടില്‍ സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. രാജ്യത്തിന്റെ പാരമ്പര്യം തിരിച്ചറിഞ്ഞ് സാമൂഹ്യ സാഹചര്യങ്ങളെ ജനകീയ പോരാട്ടങ്ങള്‍ക്കായി പരുവപ്പെടുത്തിയ നേതാവായിരുന്നു.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുമ്പോള്‍ യെച്ചൂരിയെപ്പോലെ പരിചയ സമ്പന്നനായ നേതാവിന്റെ അഭാവം രാജ്യത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും തീരാനഷ്ടമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരന് അനുശോചിച്ചു.