ലോക ഫിസിയോതെറാപ്പി ദിനത്തിൽ ഫിറ്റ്നസ് ചലഞ്ചുമായി ലൂർദ് ആശുപത്രി
1452128
Tuesday, September 10, 2024 3:47 AM IST
കൊച്ചി : എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ലോക ഫിസിയോതെറാപ്പി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫിസിയോതെറാപ്പിയിലൂടെ പുറം വേദന കുറയ്ക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സോനു അംബ്രോസ്, അസ്ഥിരോഗ വിഭാഗം മേധാവി ഡോ.ജോണ്‍ ടി.ജോണ്‍, ഫിസിയോതെറാപ്പി വിഭാഗം മേധാവി അനുപമ ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫിസിയോതെറാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചില്‍ കണ്‍സള്‍ട്ടന്റുമാര്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, രോഗികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ പങ്കെടുത്തു.
വിജയികൾക്ക് സമ്മാനങ്ങള്‍ നല്കി. ഇതോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ ഫിസിയോതെറാപ്പി കണ്‍സൾട്ടേഷനും സംഘടിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റുമാരായ ആശിഷ് ജോസൈഹ, ആതിര കൃഷ്ണന് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.