കൊച്ചി: ലോണ്‍ റിക്കവറി ഏജന്റായി പ്രവര്‍ത്തിച്ച് ഇടപാടുകാരില്‍ നിന്നും പണം കൈപ്പറ്റിയശേഷം ബാങ്കില്‍ അടയ്ക്കാതെ വ്യാജ രസീത് നല്കി തട്ടിപ്പ് നടത്തുന്നയാള്‍ അറസ്റ്റില്‍. ഇടപ്പളളി മരോട്ടിച്ചോട് പാവലിയോണ് അപ്പാര്‍ട്ട്മെന്റില്‍ സന്ദീപ് മേനോന് (45) എന്നയാളെയാണ് കടവന്ത്ര പോലിസ് അറസ്റ്റ് ചെയ്തത്.
കടവന്ത്രയിലുള്ള ഓണസ്റ്റ് അസോസിയേഷന് എന്ന സ്ഥാപനത്തില്‍ ലോണ്‍ റിക്കവറി ഏജന്റായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ ഇടപാടുകാരില്‍ നിന്നു പണം കൈപ്പറ്റിയശേഷം ബാങ്കില്‍ പണമടയ്ക്കാതെ വ്യാജ രസീത് കൊടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഇയാള്‍ കൊച്ചി സിറ്റിയിലെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണ്.