ജാതിമരങ്ങൾ ഉണങ്ങി; കൃഷി ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ചു
1451012
Friday, September 6, 2024 3:56 AM IST
നെടുമ്പാശേരി: നെടുമ്പാശേരി, പാറക്കടവ്, ചെങ്ങമനാട് പഞ്ചായത്തുകളിൽ വ്യാപകമായി ജാതിമരങ്ങൾ ഉണങ്ങി പോകുന്നതു സംബന്ധിച്ച് പരിശോധിക്കുന്നതിന് കൃഷി ഗവേഷകർ പ്രദേശം സന്ദർശിച്ചു.
നെടുമ്പാശേരി പഞ്ചായത്തിൽ മേയ്ക്കാട് അരീക്കൽ ഏ.കെ. തോമസിന്റെ ഉണങ്ങിയ ജാതി മരങ്ങൾ തോട്ടത്തിലെത്തി കാണുകയും പ്രതിവിധി സംബന്ധിച്ച് പഠിച്ച് ഉടൻ പരിഹാരം നിർദേശിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ഡോ. സി.ജെ. ശ്രീജ, കെ. തങ്കമണി, ജ്യോതി നാരായണൻ, നെടുമ്പാശേരി കൃഷി ഓഫീസർ എം.പി. ഉണ്ണിക്കൃഷ്ണൻ എന്നിവരും കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി. തോമസ്, പി.ജെ. അനിൽ, ഡി.എൻ. മോഹനൻ എന്നിവരും ഇവർക്കൊപ്പം സ്ഥലം സന്ദർശിച്ചു.
ആവശ്യമായ പ്രതിരോധമരുന്നുകൾ സൗജന്യമായും ഉണക്കു മൂലം നഷ്ടപ്പെട്ട ജാതിമരങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.