ഒരു വീട്ടിൽ ഒരു തെങ്ങ് പദ്ധതിക്ക് തുടക്കമിട്ടു
1442999
Thursday, August 8, 2024 4:05 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡിൽ ഒരു വീട്ടിൽ ഒരു തെങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചു. തെങ്ങിന്റെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
വാർഡംഗം അരുൺ സി. ഗോവിന്ദന്റെ നേതൃത്വത്തിൽ ആറാം വാർഡിലെ എല്ലാ വീടുകളിലും ഒരു തെങ്ങ് വീടുകളിൽ എത്തിച്ചു നൽകുവാനാണ് പദ്ധതിയുടെ ലക്ഷ്യം.
അത്യുൽപ്പാദനശേഷിയുള്ള കുറ്റിയാടി കുള്ളൻ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.