പോത്താനിക്കാട്: പുതിയ മൃഗാശുപത്രി മന്ദിരം മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമർപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വറുഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തുതല പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് മനോജ് മുത്തേടനും, മുഖ്യപ്രഭാഷണം ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീറും, കരാറുകാരനുള്ള ഉപഹാരം മുൻ എംഎൽഎ എൽദോ ഏബ്രഹാമും നിർവഹിച്ചു. തുടർന്ന് മൃഗങ്ങളിലെ ആനുകാലിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ആനിമൽ ഇൻഫെർട്ടിലിറ്റി മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ടി.ആർ. ഷേർലി നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സാലി ഐപ്പ്, ജിനു മാത്യു, മേരി തോമസ്, ഫിജിന അലി, പഞ്ചായത്തംഗങ്ങളായ സുമാദാസ്, ജോസ് വർഗീസ്, ബിസിനി ജിജോ, ടോമി ഏലിയാസ്, ഡോളി സജി, വിൻസണ്‍ ഇല്ലിക്കൽ, സാബു മാധവൻ, എൻ.എം ജോസഫ് എന്നിവർ പ്രസംഗിച്ചു. എൻഎഡിസിപി സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. പി.വി. അനിത ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽകുമാർ, ചീഫ് വെറ്റിനറി ഓഫീസർ ഡോ. ബിജു ജെ. ചെന്പരത്തി, ഷാജി സി. ജോണ്‍, എ.കെ സിജു, എൻ.എ. ബാബു, എം.സി. വർക്കി മാറ്റത്തിൽ, ജോയ് ചെറുക്കാട്ട്, ഉണ്ണി കെ. തങ്കപ്പൻ, നിസാർ പാലക്കൻ, ബോബൻ ജേക്കബ്, ഇബ്രാഹിം ലൂഷാദ്, കെ.വി. കുര്യാക്കോസ്, സാബു വർഗീസ്, റഹീം പരീത്, സിജി ജോർജ്, കെ. അനിൽകുമാർ, ഡോ. സുമിറ ഇബ്രാഹീം, പോത്താനിക്കാട് വെറ്ററിനറി സർജൻ ഡോ. ജെസി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.