ഭിന്നശേഷിക്കാർക്കുള്ള സ്വയംതൊഴിൽ പദ്ധതിക്കു തുടക്കമായി
1442134
Monday, August 5, 2024 3:41 AM IST
കാലടി: എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ, ജർമൻ എംബസിയുടെ സഹകരണത്തോടെ അഞ്ച് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്കുള്ള നൈപുണ്യ വികസന, സ്വയം തൊഴിൽ പ്രോത്സാഹന പദ്ധതിയുടെ ശ്രീമൂലനഗരം പഞ്ചായത്തുതല ഉദ്ഘാടനം നടത്തി.
ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ വികസന സമിതി അധ്യക്ഷ എൻ.സി. ഉഷാകുമാരി, വാർഡ് മെമ്പർ മീന വേലായുധൻ, സഹൃദയ സ്പർശൻ ജില്ല ഫെഡറേഷൻ പ്രസിഡന്റ് വി.ജി. അനിൽ പ്രോജക്ട് കോ ഓർഡിനേറ്റർ മരിയ ബെന്നി എന്നിവർ സംസാരിച്ചു.
സെലിൻ പോൾ സംരംഭകത്വത്തെക്കുറിച്ചുള്ള ക്ലാസിനു നേതൃത്വം നൽകി. സഹൃദയ സ്പർശൻ ഫെഡറേഷൻ ഭാരവാഹികളും ശ്രീമൂലനഗരം പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികളും പങ്കെടുത്തു .