കുണ്ടന്നൂരിൽ കാർ വഴിവിളക്കിലിടിച്ചു
1441562
Saturday, August 3, 2024 4:08 AM IST
മരട്: ദേശീയ പാതയിൽ കുണ്ടന്നൂർ മേൽപ്പാലത്തിൽ നിയന്ത്രണം തെറ്റിയ കാർ വഴിവിളക്കിലിടിച്ച് മീഡിയന് കുറുകെ വീണു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം.
പാലത്തിലെ ഇറക്കത്തിലുള്ള കട്ടിംഗിൽ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമെന്ന് കാർ ഓടിച്ചിരുന്നയാൾ പറഞ്ഞു. ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാലത്തിന്റെ അപ്രോച്ച് റോഡ് താഴേയ്ക്കിരുന്നത് ഇവിടെ അപകടമുണ്ടാക്കുന്നതായി യാത്രക്കാർ പറയുന്നു. ലോഡുമായി പോയ ലോറിയും കട്ടിംഗിൽ ചാടി ചെയ്സിന്റെ പാർട്സ് ഒടിഞ്ഞ് തകരാറിലായിരുന്നു.
മേൽപ്പാലത്തിലൂടെ അതിവേഗത്തിൽ വരുന്ന കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കട്ടിംഗിൽ ചാടി അപകടകരമായ വിധം ഉയരുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.