യാത്രാവിവരണം പ്രകാശിപ്പിച്ചു
1438079
Monday, July 22, 2024 3:45 AM IST
കൂത്താട്ടുകുളം: ഗവ. യുപി സ്കൂളിൽ വിദ്യാർഥികളെഴുതിയ യാത്രാവിവരണം പ്രകാശിപ്പിച്ചു. അവധിക്കാല യാത്രകളുടെ വിവരണങ്ങളാണ് കൈയെഴുത്തു പുസ്തക രൂപത്തിൽ വടകര സെന്റ് ജോണ്‍സ് സിറിയൻ ടിടിഐ അധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ തയാറാക്കിയത്. പ്രധാനാധ്യാപിക ടി.വി. മായ പ്രകാശനം നിർവഹിച്ചു.
കെ.പി. സജികുമാർ, സി.എച്ച്. ജയശ്രി, ഒ.വി. പ്രീതി, ബിസ്മി ശശി, എസ്. നിഷ, കെ. ഫായിസ്, അരുണ്‍ വി. സത്യൻ, അലൻ എം. ജോർജ്, ജിതിൻ ജോയ്, ഇമ്മാനുവൽ ഷാജി എന്നിവർ പ്രസംഗിച്ചു.