അനുസ്മരണം
1438074
Monday, July 22, 2024 3:45 AM IST
മൂവാറ്റുപുഴ: അഭിഭാഷകർ സമൂഹത്തിന്റെ സ്വഭാവിക നേതാക്കന്മാരാണെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ. നഗരേഷ്. സമൂഹം ഒരു പ്രശ്നം വരുന്പോൾ ഉറ്റുനോക്കുന്നത് അഭിഭാഷകരെയാണ്. സമൂഹത്തിന് ദിശാബോധം നൽകുന്നതിൽ അഭിഭാഷകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴയിലെ അഭിഭാഷകനും മുൻ അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായിരുന്ന സി.കെ. സാജന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ പ്രസിഡന്റ് വിജു ചക്കാലക്കൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ സിലബസുകൾ പ്രകാരമുള്ള എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഭിഭാഷകരുടെ മക്കളെ സി.കെ. സാജൻ മെമ്മോറിയൽ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു.
മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജു, അഡീഷണൽ ഗവ. പ്ലീഡർ സാബു ജോസഫ് ചാലിൽ, ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ എൻ.പി. തങ്കച്ചൻ, ഏബ്രഹാം ജോസഫ്, ബാർ അസോസിയേഷൻ സെക്രട്ടറി ടോണി ജോസ് മേമന, സാജൻ തോമസ്, കെ.ജി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :
മൂവാറ്റുപുഴയിലെ അഭിഭാഷകനും മുൻ അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായിരുന്ന സി.കെ. സാജന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ സി.കെ. സാജൻ മെമ്മോറിയൽ എഡ്യുക്കേഷണൽ മെരിറ്റ് അവാർഡ് ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ. നഗരേഷ് വിതരണം ചെയ്യുന്നു.