എൽപിജി സിലിണ്ടർ ചോർന്ന് ജനകീയ ഹോട്ടലിൽ അഗ്നിബാധ
1435328
Friday, July 12, 2024 2:40 AM IST
വൈപ്പിൻ: ഞാറക്കൽ പോലീസ് സ്റ്റേഷനു സമീപമുള്ള ജനകീയ ഹോട്ടലിൽ എൽപിജി സിലിണ്ടർ ചോർന്ന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ 5.45 നാണ് സംഭവം. പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഇതിനിടെ മാലിപ്പുറത്തുനിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു. ആളുകൾക്ക് ആർക്കും പരിക്കില്ല. കുടുംബശ്രീക്കാർ നടത്തുന്ന ഈ ഹോട്ടൽ കെട്ടിടം ഞാറക്കൽ പൂന്തോടത്ത് സന്തോഷിന്റേതാണ്.