വികലമായ മദ്യനയത്തിനെതിരെ പ്രതിഷേധ നിൽപ്പ് സമരം
1425563
Tuesday, May 28, 2024 7:41 AM IST
കോതമംഗലം: ഐടി മേഖലയിൽ മദ്യശാലകൾ ആരംഭിക്കുന്നതിനും, ഡ്രൈഡേ ഒഴിവാക്കുന്നതിനും ബാറുകളിലും റസ്റ്റോറന്റുകളിലും കള്ള് വിൽക്കുന്നതിനും, ബാറുകളിലെ വിൽപ്പന സമയം വർധിപ്പിക്കുന്നതിനും, മസാല വൈനുകൾ ഉൽപ്പാദിപ്പിക്കുന്നതിനും, സംസ്ഥാന സർക്കാർ നടത്തുന്ന ഗൂഢനീക്കത്തിൽ പ്രതിഷേധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി, ഗ്രീൻ വിഷൻ കേരള എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് കോതമംഗലം എക്സൈസ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തും.
സമരം മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് മാത്യൂസ് നിരവത്ത് അധ്യക്ഷത വഹിക്കും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല പ്രസിഡന്റ് ജെയിംസ് കോറന്പേൽ മുഖ്യപ്രഭാഷണം നടത്തും. ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോണ്സണ് കറുകപ്പിള്ളി ആമുഖ പ്രസംഗം നടത്തും.
ഐപ്പ് ജോണ് കല്ലിങ്കൽ, റെജി വാരിക്കാട്ട്, ജോണി കണ്ണാടൻ, കെ.ഇ. കാസിം, ചന്ദ്രലേഖ ശശിധരൻ, എ.റ്റി. ലൈജു, ജോസഫ് ആന്റണി, ജോയ്സ് മുക്കുടം, മാർട്ടിൻ കീഴേമാടൻ, സെബാസ്റ്റ്യൻ കൊച്ചടിവാരം, മോൻസി മങ്ങാട്ട്, ജോർജ് കൊടിയാറ്റ്, ശശി കുഞ്ഞുമോൻ, ഷൈനി കച്ചിറ, ജിജു വർഗീസ്, ജോയി പടയാട്ടി, പോൾ കൊളങ്ങാടൻ, ജോയി പനയ്ക്കൽ, റ്റി.എ. ഇല്യാസ്, ജിജി പുളിയ്ക്കൽ, ജോബി ജോസഫ്, ജോസ് കൈതമന, മോൻസി മങ്ങാട്ട്, ഷൈനി കച്ചിറ എന്നിവർ പ്രസംഗിക്കും.