നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്ത് ഒളിവില്‍ തന്നെ
1424927
Sunday, May 26, 2024 3:36 AM IST
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് ഇപ്പോഴും ഒളിവില്‍ തന്നെ. തൃശൂര്‍ സ്വദേശി റഫീഖാണ് കേസിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് കേസ് അന്വേഷിക്കുന്ന ഹില്‍പാലസ് പോലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
യുവതിയുടെ ആണ് സുഹൃത്തിനെതിരെ മേയ് 16നാണ് കേസെടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ റഫീഖ് ഒഴിവാക്കാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു പീഡനം നടന്നത്. അതിനാല്‍ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹില്‍പാലസ് പോലീസിന് കൈമാറുകയായിരുന്നു.