കാറ്റിലും മഴയിലും വീട് തകർന്നു
1423968
Tuesday, May 21, 2024 6:53 AM IST
ഉദയംപേരൂർ: കാറ്റിലും മഴയിലും വീട് തകർന്നു. ഉദയംപേരൂർ തെക്കേനീലിയാത്ത് മുകുന്ദന്റെ വീടാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയുണ്ടായ മഴയിൽ തകർന്നു വീണത്.
ആർക്കും പരിക്കില്ല. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായിരുന്ന വീടിന് പകരം പഞ്ചായത്ത് പുതിയ വീട് ലൈഫ് പദ്ധതിയിൽ 2021ൽ അനുവദിച്ചെങ്കിലും തീരദേശ പരിപാലന നിയമംമൂലം പഴയ വീട് പൊളിച്ചു നീക്കി പുതിയത് നിർമിക്കുവാൻ അനുവാദം കിട്ടാത്തതിനാൽ മുകുന്ദനും ഭാര്യയും രണ്ടു മക്കളും പഴയ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.
പഞ്ചായത്തംഗം പി. ഗഗാറിന്റെ നേതൃത്വത്തിൽ അയൽവാസികളുടെ സഹായത്തോടെ വീട്ടുപകരണങ്ങൾ മാറ്റി. മുകുന്ദന് ബന്ധുവിന്റെ വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കി നൽകി.