അങ്കമാലി നഗരസഭ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കും
1415943
Friday, April 12, 2024 4:34 AM IST
അങ്കമാലി: നഗരസഭ പരിധിയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ അവലോകനയോഗം നടത്തി. നഗരസഭ പ്രദേശം പൂര്‍ണമായും മാലിന്യമുക്തമാക്കല്‍, ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ പോക്സ്, മഞ്ഞപ്പിത്തം, ഷിഗല തുടങ്ങിയ പകര്‍ച്ചവ്യാധികൾ തടയാൻ നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
വാര്‍ഡുകളിൽ കൗണ്‍സിലറുടേയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും നേതൃത്വത്തില്‍ ആരോഗ്യ ശുചീകരണ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. മെയ് 15 ന് മുന്‍പ് നഗരസഭയില്‍ ശുചീകരണ ഓഡിറ്റ് പൂര്‍ത്തിയാക്കാൻ തീരുമാനിച്ചു.
കൗണ്‍സിലര്‍മാര്‍, ആശുപത്രി-നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ ജെ. ഇളന്തട്ട്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി.സാബു എന്നിവര്‍ പ്രതിരോധ പ്രവർത്തനങ്ങൾ വിവരിച്ചു.
നഗരസഭ ചെയര്മാന് മാത്യു തോമസ്, വൈസ് ചെയര്‍ പേഴ്സണ്‍ സിനി, സ്ഥിരം സമിതി അധ്യക്ഷരായ ടി.വൈ. ഏല്യാസ്, ജെസ്മി ജിജോ, ഡിപിസി അംഗം റീത്ത പോള്‍, മുന്‍ ചെയര്മാന് റെജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.