പ്രഫ. സി. രവീന്ദ്രനാഥ് പ്രചാരണം തുടങ്ങി
1396293
Thursday, February 29, 2024 4:13 AM IST
കോലഞ്ചേരി : ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് കുന്നത്തുനാട് അസംബ്ലി നിയോജക മണ്ഡലത്തിലെ അമ്പലമുകൾ ബിപിസിഎൽ റിഫൈനറി ഐആർഇപി ഗേറ്റിൽ നിന്ന് പ്രചാരണം തുടങ്ങി.
പി.വി. ശ്രീനിജിൻ എംഎൽഎ ഷാൾ അണിയിച്ച് വരവേറ്റു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി. ദേവദർശനൻ, ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ എൻ.കെ. ജോർജ്, എൻ.ജി. സുജിത് കുമാർ, സിപിഐ ലോക്കൽ സെക്രട്ടറി ജേക്കബ് വർഗീസ്, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് പാങ്കോടൻ,
എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ ജോൺ, സിപിഐ ലോക്കൽ സെക്രട്ടറി കെ.പി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ എന്നിവർ പങ്കെടുത്തു.
എച്ച്ഒസി ഗേറ്റിൽ സിപിഎം ലോക്കൽ സെക്രട്ടറി എം.വൈ. കുര്യാച്ചന്റെയും കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിപിഎം ഏരിയാ കമ്മിറ്റിയംഗം എം.കെ. മനോജിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു.