സമയത്തെച്ചൊല്ലി തര്‍ക്കം; സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി
1395868
Tuesday, February 27, 2024 6:24 AM IST
കാലടി: സമയത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഡ്രൈവറെ കൈയേറ്റം ചെയ്തത്.
പെരുമ്പാവൂര്‍ - അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ്, മൈത്രി ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു ഇന്നു രാവിലെ സംഘര്‍ഷമുണ്ടായത്. മൈത്രി ബസിലെ ജീവനക്കാര്‍ സെന്റ് തോമസ് ബസിനുള്ളില്‍ കടന്ന് ഇതിലെ ഡ്രൈവര്‍ എല്‍ദോസിനെ കൈയേറ്റം ചെയ്യുകയായിരുന്നു. യാത്രക്കാരുടെ ജീവന് പണയംവച്ചായിരുന്നു ബസിൽ സംഘർഷം.