ഓർക്കിഡ് റിക്കാർഡുമായി എലിസബത്ത് അഗസ്റ്റിൻ
1374391
Wednesday, November 29, 2023 6:46 AM IST
വരാപ്പുഴ: ലോകത്തിലെ ഏറ്റവും ഉയരത്തിൽ പുഷ്പിച്ച ഓർക്കിഡ് വേൾഡ് റിക്കാർഡുമായി എലിസബത്ത് അഗസ്റ്റിൻ. ഇംഗ്ലണ്ടിലെ പ്രശസ്തമായ ടൈം വേൾഡിന്റെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള "സ്കോർപ്പിയോൺ ഓർക്കിഡ്’ എന്ന റിക്കാർഡിന് വരാപ്പുഴ പുത്തൻപള്ളി തളിയത്ത് വീട്ടിൽ എലിസബത്ത് അഗസ്റ്റിൻ നട്ടുപരിപാലിച്ച ഓർക്കിഡിന് ലഭിച്ചു. 15 വർഷമായി നട്ടു പരിപാലിക്കുന്ന 12 മീറ്റർ ഉയരത്തിൽ വളർന്നു പുഷ്പിച്ച ഓർക്കിഡിൽ 90 സെന്റീ മീറ്റർ നീളത്തിലുള്ള പൂങ്കലകളാണ് ഇപ്പോൾ പൂത്തുലഞ്ഞ് നിൽക്കുന്നത്.
ടൈം വേൾഡിന്റെ ഇന്ത്യൻ അംബാസിഡറായ കാർട്ടൂണിസ്റ്റും ഗിന്നസ് ജേതാവുമായ ദിലീഫിന്റെ നേത്രത്വത്തിലുള്ള ടീമാണ് എലിസബത്തിന്റെ വസതിയിലെത്തി റിക്കാർഡ് രേഖപ്പെടുത്തിയതും തുടർന്ന് ടൈം വേൾഡിന്റെ പുരസ്ക്കാരവും ബാഡ്ജും കൈമാറിയതും. എലിസബത്തിന്റെ ഭർത്താവായ മെഡിക്കൽ ഷോപ്പുടമ അഗസ്റ്റിൻ തളിയത്ത് കാർഷിക രംഗത്ത് ഭാര്യയ്ക്ക് ഉറച്ച പിന്തുണ നൽകുന്നു.