സഹകരണ മേഖലയെ തകർക്കരുതെന്ന് കെഎസ്കെടിയു
1339605
Sunday, October 1, 2023 5:35 AM IST
കോലഞ്ചേരി : സഹകരണ മേഖലയെ തകർക്കാനുളള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്കെടിയു ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കടയിരുപ്പ് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഡി. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ബി ജയൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. വർഗീസ്, ജില്ലാ പ്രസിഡന്റ് കെ.പി. അശോകൻ, എൻ.എസ്. സജീവൻ, എം.കെ. മനോജ്, പി.കെ. അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബി ജയൻ (പ്രസിഡന്റ്), ജിൻസ് .ടി .മുസ്തഫ, എ.ആർ. വിലാസിനി (വൈസ് പ്രസിഡന്റ്), എൻ.എസ്. സജീവൻ(സെക്രട്ടറി), ടി. .എൻ. സാജു , ഷീജ അശോകൻ (ജോയിന്റ് സെക്രട്ടറി), എം.കെ. മനോജ് (ട്രഷറർ).