കനത്ത മഴ പള്ളിപ്പറമ്പുകാവ് റോഡ് പൂർണമായും മുങ്ങി
1339430
Saturday, September 30, 2023 2:12 AM IST
തൃപ്പൂണിത്തുറ: വെള്ളിയാഴ്ച്ച രാവിലെ മുതൽ ഇടവിട്ടിടവിട്ട് പെയ്ത കനത്ത മഴയിൽ പള്ളിപ്പറമ്പുകാവ് റോഡ് പൂർണമായും മുങ്ങി. കാന നിറഞ്ഞ് കവിഞ്ഞ് വെള്ളം പുറത്തേയ്ക്കൊഴുകിയതോടെ റോഡ് മുഴുവൻ വെള്ളത്തിനടിയിലായി.
ഒട്ടേറെ ദൂരം അഴുക്ക് വെള്ളത്തിലൂടെ നടന്നാണ് നാട്ടുകാർ വീടുകളിലെത്തിയത്. അധ്യയന ദിവസമായതിനാൽ തന്നെ സ്ക്കൂൾ വാഹനങ്ങളും മറ്റും ബുദ്ധിമുട്ടിയാണ് കുട്ടികളെ ഇവിടങ്ങളിലെ വീടുകളിലെത്തിച്ചത്.
വെള്ളമൊഴുകിപ്പോകുന്ന കാനകളുടെ അശാസ്ത്രീയമായ നിർമാണ രീതിയാണ് ഇവിടെ വർഷങ്ങളായി വെള്ളക്കെട്ടുണ്ടാക്കുന്നത്.
നഗരമധ്യത്തിലെ അന്ധകാരത്തോട് കാര്യമായി വെള്ളം നിറയാതെ കിടക്കുമ്പോഴാണ് തൊട്ടടുത്തെ കിഴക്കേക്കോട്ടയിൽ നിന്നു തൊട്ടുള്ള മഴവെള്ളം പള്ളിപ്പറമ്പുകാവ് ഭാഗത്തേക്ക് തിരിച്ചു വിട്ടിരിക്കുന്നത്.