വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം: യുവാക്കള്‍ പിടിയില്‍
1337461
Friday, September 22, 2023 3:05 AM IST
കൊച്ചി: നഗരത്തിലെ കടയില്‍നിന്നു വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പോലീ സിന്റെ പിടിയിലായി. ഫോര്‍ട്ടു കൊച്ചി സ്വദേശി അല്‍താഫ് (25), മട്ടാഞ്ചേരി സ്വദേശി അഷ്കര്‍ (25) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകിട്ട് 5.50ഓടെ എറണാകുളം എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളിലായിരുന്നു സംഭവം. മാളിലെ റിലയന്‍സ് സെന്‍ട്രോ എന്ന കടയില്‍ നിന്നു 13,095 രൂപ വിലവരുന്ന വസ്ത്രങ്ങളാണ് പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചതോടെ സെന്‍ട്രല്‍ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.