പ്രതിഷേധ പ്രകടനം നടത്തി
1281471
Monday, March 27, 2023 12:53 AM IST
പെരുമ്പാവൂർ : രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് നീക്കം ചെയ്ത് ജനാധിപത്യത്തെ നിശബ്ദമാക്കാനുള്ള നീക്കത്തിനെതിരേ കോൺഗ്രസ് അശമന്നൂർ അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടക്കാലിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു. യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എം. സലിം, സെക്രട്ടറിമാരായ പി.എസ്. രാജൻ, ജിജു ജോസഫ്, സനോഷ് സി. മത്തായി, മണ്ഡലം ഭാരവാഹികളായ ജോയ് കുര്യാക്കോസ്, എം.എം. ഷൗക്കത്തലി, ജോർജ് ആന്റണി, സി.വി. മുഹമ്മദ്, എൽദോസ് ഡാനിയേൽ, എൽദോസ് വർഗീസ്, പി.സി. ശിവൻ, എം.ആർ. പോൾ, ടി.എം. ജോയ്, കെ.എൻ. ഗോപി, ഇ.എം. യൂനുസ് , അനിയൻ കുഞ്ഞ്, ജോയ് ഇഞ്ചക്കൽ,എൻ.എം. നൗഷാദ്, ടി.പി. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍
കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. കോഴിക്കോട് താമരശേരി ചുണ്ടക്കുന്നു വീട്ടില്‍ ഷമീര്‍ (36) എന്നയാളെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്.
പരാതിക്കാരിയായ യുവതിയും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്ന കതൃക്കടവ് ഇടശേരി കുട്ടമ്പേരൂരിലുള്ള വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്. യുവതിയുടെ കൂടെ താമസിക്കുന്ന കൂട്ടുകാരിയുടെ സുഹൃത്തായ ഇയാളോട് തങ്ങളുടെ വീട്ടില്‍ കയറരുതെന്ന് വിലക്കിയതിനെ തുടര്‍ന്നുള്ള വിരോധത്തിലായിരുന്നു ആക്രമണം. യുവതിയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കവിളിലും തുടയിലും മര്‍ദിക്കുകയും ചെയ്തതായാണ് പരാതി.