തു​രു​ത്തി​ൽ കു​ടി​വെ​ള്ള പൈ​പ്പി​ട​ൽ ആ​രം​ഭി​ച്ചു
Wednesday, September 28, 2022 12:22 AM IST
ആ​ലു​വ: തു​രു​ത്തി​ൽ അ​ടി​ക്ക​ടി പൊ​ട്ടു​ന്ന കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ നീ​ക്കി കൂ​ടു​ത​ൽ വ്യാ​സ​മു​ള്ള പു​തി​യ ലൈ​ൻ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ഉ​സ്മാ​നി​യ മു​ത​ൽ പാ​ണ്ടി​പ്പു​ഴ വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ന് മ​ധ്യ​ത്തി​ലൂ​ടെ പോ​കു​ന്ന കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പ് ലൈ​ൻ മാ​റ്റി​യാ​ണ് റോ​ഡ​രി​കി​ലൂ​ടെ പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​ത്.അ​ടി​ക്ക​ടി പൈ​പ്പ് പൊ​ട്ടു​ന്ന​തു​മൂ​ലം മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രു​ന്നു. തു​രു​ത്ത് സ​മ​ന്വ​യ ഗ്രാ​മ​വേ​ദി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.